കർണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു; മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേർ; അപകടത്തിൽപ്പെട്ടത് ഒരു ഗ്യാസ് ടാങ്കറടക്കം നിരവധി വാഹനങ്ങളും

New Update
G

ബംഗളൂരു: കർണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപമുള്ള NH 66 ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.

Advertisment

ദേശീയപാതയ്ക്കരികിലുള്ള ചായക്കടയ്ക്ക് മുന്നിൽ നിന്ന 5 പേരും ഗ്യാസ് ടാങ്കർ ലോറിയുടെ ട്രൈക്കറും ക്ലീനറും അടക്കമുള്ള 7 ആളുകളാണ് മണ്ണിനടിയിൽ കുടുങ്ങിയത്. മണ്ണിടിഞ്ഞു വീണതിനൊപ്പം താഴെക്കൂടെ ഒഴുകുന്ന ഗാഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ചുപോയതായാണ് വിവരം.

മണ്ണിടിച്ചിലിൽ കാണാതായ 7 ആളുകൾക്കായി എൻഡിആർഎഫ് സംഘം വ്യാപക തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇവർ മരണപ്പെട്ട വിവരം വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്.

പുഴയിലേക്ക് വീണ ടാങ്കറിൽ നിന്ന് വാതകചോർച്ച ഉണ്ടായെന്നും സംശയമുണ്ട്. അതേത്തുടർന്ന് സമീപവാസികൾ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. 

Advertisment