സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു വർഷവും നാല് മാസവും പിന്നിട്ടു; എന്നിട്ടും സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല; സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾ പ്രചരണത്തിൽ മാത്രം ഒതുങ്ങുന്നു; കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എച്ച്‌ഡി കുമാരസ്വാമി

യഥാർഥ ഭരണത്തേക്കാൾ നിങ്ങളുടെ പ്രവർത്തനങ്ങൾ പ്രചരണത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്' എന്നും കുമാരസ്വാമി പറഞ്ഞു.

New Update
HD Kumaraswamy

ബെംഗളൂരു: കർണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുന്ന കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി.

Advertisment

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾ പ്രചരണത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നാണെന്നും വിമർശിച്ചു.

'മനുഷ്യക്ഷേമം പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിൽ നിങ്ങൾ ഒരു മനുഷ്യച്ചങ്ങല ഉണ്ടാക്കി. എന്നാൽ ജനങ്ങളെ കുറിച്ചോ ജനാധിപത്യത്തെ കുറിച്ചോ ഐഎൻസി കർണാടക സർക്കാരിന് ഒരു ആശങ്കയും ഇല്ല.

അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവർ ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമായിരുന്നു.

അധികാരത്തിൽ വന്നതിന് ശേഷം അവർ അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. എന്തുകൊണ്ട്? നിങ്ങൾ അധികാരത്തിൽ വന്നത് കൊണ്ട് പ്രാദേശിക സർക്കാരുകളെ അവഗണിക്കണമെന്നാണോ അതിനർഥം' -കുമാരസ്വാമി എക്‌സിൽ കുറിച്ചു.

'സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു വർഷവും നാല് മാസവും പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിങ്ങളുടെ ജനാധിപത്യവും ജനാഭിമുഖ്യമുള്ള സമീപനവും പരസ്യങ്ങളിൽ മാത്രം തിളങ്ങുന്നതായി തോന്നുന്നു.

യഥാർഥ ഭരണത്തേക്കാൾ നിങ്ങളുടെ പ്രവർത്തനങ്ങൾ പ്രചരണത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്' എന്നും കുമാരസ്വാമി പറഞ്ഞു.

Advertisment