Advertisment

ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; എച്ച് ഡി രേവണ്ണക്ക് ജാമ്യം

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
hd-revanna

ബം​ഗ​ളൂ​രു: അ​ശ്ലീ​ല ദൃ​ശ്യ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ പ​രാ​തി​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ര്‍​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജെ​ഡി​എ​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യ്ക്ക് ജാ​മ്യം.

Advertisment

ബം​ഗ​ളൂ​രു​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രേ​വ​ണ്ണ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ സ്ത്രീ ​ത​ന്‍റെ മൊ​ഴി മാ​റ്റി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​റ് ദി​വ​സ​മാ​യി ജ​യി​ലി​ൽ ക​ഴി‌​ഞ്ഞ രേ​വ​ണ്ണ​യ്ക്ക് ജാ​മ്യം നേ​ടാ​നാ​യ​ത്.

രേ​വ​ണ്ണ​യു​ടെ മ​ക​ൻ പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സ്ത്രീ​യു​ടെ മ​ക​നാ​ണ് അ​മ്മ​യെ രേ​വ​ണ്ണ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ത​ന്നെ​യാ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്ന് സ്ത്രീ ​ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

 

 

 

 

Advertisment