New Update
/sathyam/media/media_files/ZKRdxLZHkm8ov1tLqKZT.jpg)
ബെംഗളൂരു: മകനും മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ ജെഡി(എസ്) നേതാവ് എച്ച്‌ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി.
Advertisment
രേവണ്ണയുടെ ജാമ്യം ശരിവച്ചതിന് പുറമെ, രേവണ്ണയുടെ ഭാര്യ ഭവാനിയെ കാണാനെന്ന വ്യാജേന ഇരയെ കൂട്ടിക്കൊണ്ടുപോയ രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.