ഭര്‍ത്താവിന്റെ മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കാനെത്തി; യുവതിയെ എസ്പി ഓഫിസിനു പുറത്തു കുത്തിക്കൊന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

പരാതി നല്‍കാനെത്തിയ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയശേഷം ഒളിവില്‍പ്പോയ ലോക്‌നാഥിനെ പൊലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.

New Update
1424762-crime22.webp

ബെംഗളൂരു; ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് എസ്പിയോടു പരാതിപ്പെടാനെത്തിയ യുവതിയെ ഹെഡ് കോണ്‍സ്റ്റബിളായ ഭര്‍ത്താവ് എസ്പി ഓഫിസിനു പുറത്തു കുത്തിക്കൊന്നു. സംഭവത്തില്‍ പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

മമത (37) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഹെഡ് കോണ്‍സ്റ്റബിളായ ഭര്‍ത്താവ് ലോകനാഥാണ് (40) അറസ്റ്റിലായത്. 17 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

പരാതി നല്‍കാനെത്തിയ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയശേഷം ഒളിവില്‍പ്പോയ ലോക്‌നാഥിനെ പൊലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.

മമതയെ ഉടനെ ഹാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എച്ച്‌ഐഎംഎസ്) പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Advertisment