New Update
/sathyam/media/media_files/2024/10/20/IuWT9syL7WHbky7Wkqda.jpg)
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ ടെമ്പോ ട്രാവലർ ഇൻഡിഗോ വിമാനത്തിൽ ഇടിച്ച് അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം സംഭവിച്ചത്.
Advertisment
നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്. സംഭവത്തിൽ ആളപായമോ പരുക്കുകളോ ഇല്ല.
ടെമ്പോ ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ജീവനക്കാരനായ ഡ്രൈവറാണ് ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത്.
ആകാശ എയർ വിമാന കമ്പനിയുടെ ജീവനക്കാരെ ഓഫീസിൽ നിന്നും എയർക്രാഫ്റ്റ് ബേയിലേക്ക് എത്തിക്കുന്നതിനായാണ് ടെമ്പോ ട്രാവലർ ഉപയോഗിച്ചിരുന്നത്.
അപകട സമയത്ത് വാഹനത്തിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us