ഷിരൂര്‍: ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ നിന്ന് അര്‍ജുന്റെ ലോറി കണ്ടെത്താന്‍ നടത്തിയ ദൗത്യം ദുഷ്‌കരമായിരുന്നുവെന്ന് മുങ്ങല്‍ വിദഗ്ധരുടെ സംഘത്തിലെ മലയാളി യുവാവ്.
മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു ലോറി ഉണ്ടായിരുന്നതെന്ന് കൊല്ലം സ്വദേശിയായ ജോമോന്‍ പറഞ്ഞു. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അതെ പോയിന്റില്‍ തിരച്ചിലും ഡ്രെഗ്ജിങ്ങും നടത്തിയത്.
12 അടി താഴ്ചയില്‍ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയിരുന്നത് ജോമോന്‍ പറയുന്നു.
ലോറിയുടെ ഫോട്ടോ കണ്ടിരുന്നു, ലോറിയുടെ ബമ്പറിന്റെ ഭാഗത്ത് എഴുതിയിരുന്ന എഴുത്തും കളറും സാമ്യമുള്ളതായിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ലഭിച്ചത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
മണ്ണിടിച്ചിലില്‍പ്പെട്ട ബാക്കി രണ്ട് പേര്‍ക്കായുള്ള തിരച്ചിലിനായി ഇറങ്ങാന്‍ പോകുകയാണെന്നും ജോമോന്‍ അറിയിച്ചു.