New Update
/sathyam/media/media_files/ntSuxuduDgyNVfgozP82.jpg)
ബെംഗളൂരു: പ്രശസ്ത കന്നഡ നടിയും ടെലിവിഷന്‍ അവതാരകയും മുന്‍ റേഡിയോ ജോക്കിയുമായ അപര്‍ണ വസ്തരെ അന്തരിച്ചു. 57 വയസ്സായിരുന്നു.
Advertisment
കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്വാസകോശ അര്‍ബുദവുമായി മല്ലിടുകയായിരുന്നുവെന്ന് ഭര്‍ത്താവ് നാഗരാജ് വസ്തരെ അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു മരണം.
ഡി ഡി ചന്ദനയിലെ അവതാരക എന്ന നിലയിലും നിരവധി സര്‍ക്കാര്‍ പരിപാടികളിലും അവതാരകയായി പ്രവര്‍ത്തിച്ചതിലൂടെ അപര്‍ണ വസ്തരെ പ്രശസ്തയായി.
1998ല്‍ ദീപാവലി ആഘോഷങ്ങളില്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഷോകള്‍ നടത്തി അവര്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
1984-ല്‍ പുട്ടണ്ണ കനഗലിന്റെ അവസാന ചിത്രമായ മസനദ ഹൂവിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നിരവധി കന്നഡ ടെലിവിഷന്‍ ഷോകളില്‍ അഭിനയിച്ചു. കൂടാതെ, ബംഗളൂരു മെട്രോയിലെ പ്രഖ്യാപനങ്ങള്‍ക്കും അപര്‍ണ ശബ്ദം നല്‍കിയിരുന്നു.