Advertisment

ഭാര്യയ്ക്ക് 'മെസേജ്' അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ നടന്‍ അറസ്റ്റില്‍

കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മൈസൂരിലെ ഫാം ഹൗസിലായിരുന്ന 47 കാരനായ നടനെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Bangalore

New Update
renuka Untitledmo.jpg

ബംഗളൂരു: ഭാര്യയ്ക്ക് 'മെസേജ്' അയച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ അറസ്റ്റില്‍. നടനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യ പവിത്ര ഗൗഡയടക്കം 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment

കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മൈസൂരിലെ ഫാം ഹൗസിലായിരുന്ന 47 കാരനായ നടനെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു.

ചിത്രദുര്‍ഗയിലെ അപ്പോളോ ഫാര്‍മസി ശാഖയില്‍ ജോലി ചെയ്തിരുന്ന രേണുക സ്വാമി (33)യെയാണ് ബെംഗളൂരു സുമനഹള്ളി പാലത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദര്‍ശന്റെ ഭാര്യക്ക് രേണുക സ്വാമി  അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ചതായി ആരോപണമുണ്ട്.

നടന്‍ ദര്‍ശന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ കൊലപാതകം ചെയ്തതെന്ന് പിടിയിലായ മൂന്ന് പേര്‍ കുറ്റസമ്മതം നടത്തിയിരുന്നു. രേണുക സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ 9 നാണ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, തുടര്‍ന്ന് കേസെടുത്തു.

രേണുക സ്വാമിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തത്. ആര്‍ആര്‍ നഗറിലെ ദര്‍ശന്റെ വീടിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Advertisment