കൊലക്കേസ് പ്രതിയും കന്നഡ നടനുമായ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ചിത്രങ്ങൾ പുറത്ത്

New Update
H

ബംഗളൂരു: കൊലക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിനുള്ളിൽ ലഭിക്കുന്നത് വിഐപി പരിഗണന. 

Advertisment

നടൻ ജയിലിനുള്ളിൽ സിഗരറ്റ് വലിക്കുന്നതിന്റെ അടക്കം ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വൈറലായ ചിത്രം ശ്രദ്ധയിൽപ്പെട്ട ജയിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.

ജയിലിനുള്ളിലെ പാർക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് ദർശൻ ഇരിക്കുന്നതും മറ്റ് ചിലർ അനുഗമിക്കുന്നതും ചിത്രത്തിൽ കാണാം. അതേസമയം ഇത് ഏത് ദിവസമെടുത്ത ചിത്രമാണെന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്.

രേണുകസ്വാമിയെന്ന ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ ജയിലിൽ കഴിയുന്നത്. 

Advertisment