/sathyam/media/media_files/tqMOl2Cl4Vk7NVCvy9hp.jpg)
ബംഗളൂരു: കോവിഡ് സമയത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തെത്തുടര്‍ന്ന് സ്റ്റേറ്റ് അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റിംഗ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍.
പാന്‍ഡെമിക് സമയത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ജിപി രഘു, കര്‍ണാടക പൊതു സംഭരണ നിയമത്തിലെ സുതാര്യത ലംഘിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയെന്നാണ് ആരോപണം.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പിപിഇ കിറ്റുകളും മറ്റ് ഉപകരണങ്ങളും വാങ്ങുമ്പോള്‍ ടെന്‍ഡര്‍ സംഭരണ ചട്ടങ്ങള്‍ ലംഘിച്ചതായി വ്യക്തമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
കോവിഡ്19 മഹാമാരിയുടെ കാലത്ത് നടന്ന വിവിധ ദുരുപയോഗങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
വിരമിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡികുന്‍ഹയുടെ നേതൃത്വത്തിലുള്ള സമിതി ഇടക്കാല റിപ്പോര്‍ട്ട് 2024 ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയിരുന്നു.