മുഡ കേസ്: സിദ്ധരാമയ്യക്ക് തിരിച്ചടി, ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

അതേദിവസം തന്നെ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി.

New Update
 Karnataka HC On MUDA Case

ബെംഗളൂരു: മൈസുരു നഗരവികസന അതോറിറ്റി കേസില്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയെ വിചാരണ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി.

Advertisment

വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് സിദ്ധരാമയ്യ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

 ജസ്റ്റിസ് എം നാഗപ്രസന്നയാണ് മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനുസിംഗ്വിയും പ്രൊഫസര്‍ രവിവര്‍മ്മ കുമാറും ദീര്‍ഘമായ വാദമുഖങ്ങള്‍ കോടതിക്ക് മുന്നില്‍ നിരത്തി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയാണ് ഗവര്‍ണര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ കെ ജി രാഘവനടക്കമുള്ളവര്‍ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായി.

2024 ജൂലൈ 26നാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 218, അഴിമതി നിരോധന നിയമത്തിലെ 17എ,19 വകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ടി ജെ എബ്രഹാം ഗവര്‍ണറെ സമീപിച്ചത്.

അതേദിവസം തന്നെ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി.

മുഖ്യമന്ത്രി ഇതിന് വിശദമായ മറുപടി നല്‍കി. തുടര്‍ന്ന് മന്ത്രിസഭയുടെ ഉപദേശമില്ലാതെ തന്നെ ഓഗസ്റ്റ് 16ന് മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. നിയമങ്ങളും യാഥാര്‍ഥ്യങ്ങളും മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Advertisment