New Update
/sathyam/media/media_files/2024/10/21/fCEmRCfone9gPnPHUCJt.jpg)
ബംഗളൂരു:: ബലാത്സംഗ, ലൈംഗികാതിക്രമക്കേസില്‍ മുന്‍ ജനതാദള്‍-സെക്കുലര്‍ എംപി പ്രജ്വല് രേവണ്ണയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും മൂന്ന് കേസുകള്‍ നിലവിലുണ്ട്.
Advertisment
സെപ്തംബര്‍ 19ന് കര്‍ണാടക ഹൈക്കോടതി മുന്‍ എംപിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി വച്ചിരുന്നു.
ആദ്യ കേസിലെ അപേക്ഷയിലും തുടര്‍ന്നുള്ള പരാതികളുമായി ബന്ധപ്പെട്ട രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് നേരത്തെ വാദം കേട്ടിരുന്നു.
വാദത്തിനിടെ ഇരകളുടെ പേരുകള്‍ പരാമര്‍ശിക്കുന്നത് ഒഴിവാക്കാനും പകരം കേസ് രേഖകളില്‍ പ്രത്യേക വിശദാംശങ്ങള്‍ ചൂണ്ടിക്കാണിക്കാനും അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.