'കര്‍ണാടക എംഎല്‍എ മുനിരത്ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കി': മറ്റൊരു മാധ്യമത്തിനും ലഭ്യമല്ലാത്ത നൂതന ക്യാമറ ഉപകരണങ്ങള്‍ എംഎല്‍എയുടെ കൈവശമുണ്ട്: വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

ഹണി ട്രാപ്പിംഗില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍ മറ്റ് നിരവധി സ്ത്രീകളെ ഇതിനായി ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി

New Update
Munirathna

ബംഗളൂരു:  കര്‍ണാടക എം.എല്‍.എ മുനിരത്ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പ് ചെയ്തുവെന്നാരോപിച്ച് യുവതി രംഗത്ത്. സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കിയാല്‍ ഇരയാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അനുബന്ധ വീഡിയോ തെളിവുകള്‍ നല്‍കുമെന്നും യുവതി പറഞ്ഞു.

Advertisment

ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മറ്റൊരു മാധ്യമത്തിനും ലഭ്യമല്ലാത്ത നൂതന ക്യാമറ ഉപകരണങ്ങള്‍ എംഎല്‍എുടെ പക്കലുണ്ടെന്നും യുവതി വെളിപ്പെടുത്തി. മുനിരത്നയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.

ചില സ്ത്രീകളുടെ സഹായത്തോടെ മുന്‍ മുഖ്യമന്ത്രിമാരെ കുടുക്കാന്‍ എംഎല്‍എ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതായി അവര്‍ പറഞ്ഞു.

ഹണി ട്രാപ്പിംഗില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍ മറ്റ് നിരവധി സ്ത്രീകളെ ഇതിനായി ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഈ സ്ത്രീകളാരും സിനിമാ നടിമാരല്ലെന്നും യുവതി വ്യക്തമാക്കി. ഹണി ട്രാപ്പിംഗിന് ഉപയോഗിച്ച അഞ്ചോ ആറോ സ്ത്രീകള്‍ ഇപ്പോള്‍ ഭയം മൂലം നിശബ്ദരാണെന്നും ഇര വെളിപ്പെടുത്തി.

സര്‍ക്കാര്‍ തനിക്ക് സുരക്ഷ നല്‍കിയാല്‍ ബാക്കിയുള്ള സ്ത്രീകളും തങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ വരുമെന്നും അവര്‍ പറഞ്ഞു.

എംഎല്‍എമാരെയും പൊലീസുകാരെയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ ആറോളം പേരെ എയ്ഡ്സ് ബാധിതരായ സ്ത്രീകളെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍ കുടുക്കിയതായും അവര്‍ ആരോപിച്ചു. സംഭവത്തില്‍ 20 മുതല്‍ 30 വരെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തെളിവുകള്‍ പെന്‍ഡ്രൈവുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

Advertisment