പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പരാതി നൽകിl ദളിത് കുടുംബത്തിന് ഭ്രഷ്ട്

അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

New Update
police Untitledona

ബെംഗളൂരു: കര്‍ണാടകയില്‍ ബലാത്സംഗ അതിജീവിതയുടെ കുടുംബത്തിനെതിരെ ക്രൂരതയുമായി ജാതി നേതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കുടുംബത്തിന് സമുദായം ഭ്രഷ്ട് കല്‍പിക്കുകയായിരുന്നു.

Advertisment

പതിനഞ്ചുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ദളിത് കുടുംബം പൊലീസില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിത്.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവാവാണ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത്. ഉയര്‍ന്ന ജാതി നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയത്.

അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.

Advertisment