/sathyam/media/media_files/Xa7CiXuQC3xnIqvBjmPb.jpg)
ബെംഗളൂരു : രാജ്യത്ത് നിലവില്‍ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെ എതിർത്ത് കർണാടക സർക്കാർ. തങ്ങളുടെ നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്ന് കര്‍ണാടക പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവയ്ക്ക് പകരമുള്ള ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ മൂന്ന് നിയമങ്ങൾ ബിജെപി സർക്കാരിന്‍റെ മുൻ ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നു എന്ന് കർണാടക നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഈ നിയമങ്ങൾ അവലോകനം ചെയ്‌ത് നിർദേശങ്ങൾ നൽകണമെന്ന് 2023-ൽ കത്തെഴുതിയതായും മന്ത്രി പറഞ്ഞു.
ഞങ്ങൾ ആകെ 23 നിർദേശങ്ങൾ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അതൊന്നും കാര്യമായി എടുത്തില്ല. ഞങ്ങളുടെ അഭിപ്രായമൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുജനാഭിപ്രായവും നിയമജ്ഞരുടെ നിർദേശവും അവഗണിച്ചാണ് ഈ മൂന്ന് നിയമങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് എന്നും അതിനാൽ കര്‍ണാടക സർക്കാർ ഈ മൂന്ന് നിയമങ്ങളെയും എതിർക്കുന്നതായും മന്ത്രി എച്ച്‌കെ പാട്ടീൽ വ്യക്തമാക്കി.
മൂന്ന് നിയമങ്ങളും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.