New Update
/sathyam/media/media_files/xhy237cgarJ7TtUdXqT5.jpg)
കാര്‍വാര്‍: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത് അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയെന്ന് കളക്ടര്‍.
Advertisment
പത്ത് പേരെ കാണാതായിരുന്നു. അതില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.
'രക്ഷാപ്രവര്‍ത്തനം ആറ് മണിക്ക് ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സാങ്കേതിക സഹായത്തിന് ഒരാള്‍ കൂടിയെത്തും. എന്‍ഐടി കര്‍ണാടകയിലെ പ്രൊഫസറാണ് എത്തുന്നത്.
ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയില്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനാകും,' കളക്ടര്‍ പറഞ്ഞു.