കര്‍ണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേർ മരിച്ചു

ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന അഞ്ചുപേരും ​ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ആണ് മണ്ണിനടിയിൽ കുടുങ്ങിയത്.

New Update
landslide Untitledbh

കർവാർ: കര്‍ണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ് അപകടം.

Advertisment

ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന അഞ്ചുപേരും ​ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ആണ് മണ്ണിനടിയിൽ കുടുങ്ങിയത്.

ഇടിഞ്ഞുവീണ മണ്ണിനൊപ്പം താഴെയുള്ള ​ഗാ​ഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ചുപോയെന്നാണ് വിവരം.

കാണാതായവർക്കായി എൻഡിആർഎഫ് സംഘം വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് ഇവർ മരിച്ചെന്ന വിവരം വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തത്.

Advertisment