മൂഡ കേസ്: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നവംബര്‍ ആറിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ലോകായുക്ത പോലീസ്

ബുധനാഴ്ച രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ലോകായുക്തയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

New Update
Lokayukta police summons Karnataka CM Siddaramaiah

ബംഗളൂരു: മുഡ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

Advertisment

ബുധനാഴ്ച രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ലോകായുക്തയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഡയുമായി ബന്ധപ്പെട്ട് മൈസൂര്‍ ലോകായുക്ത നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നവംബര്‍ ആറിന് താന്‍ മൈസൂര്‍ ലോകായുക്തയിലേക്ക് പോകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Advertisment