മുഡ അഴിമതി അന്വേഷണത്തിനിടെ സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന് കര്‍ണാടക അനുവദിച്ച അഞ്ചേക്കര്‍ ഭൂമി തിരികെ നല്‍കി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ആരോപിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു.

New Update
Mallikarjun Kharge

ബംഗളൂരു: മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) സൈറ്റ് അഴിമതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഖാര്‍ഗെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കര്‍ ഭൂമി തിരികെ നല്‍കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുടുംബവും.

Advertisment

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ രാഹുല്‍ എം ഖാര്‍ഗെക്ക് ബഗലൂരിലെ ഹൈടെക് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് പാര്‍ക്കിന്റെ ഹാര്‍ഡ്വെയര്‍ സെക്ടറില്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയസ് ഡെവലപ്മെന്റ് ബോര്‍ഡ് (കെഐഎഡിബി) അനുവദിച്ച ഭൂമിയാണ് തിരികെ നല്‍കുന്നത്.

പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് വിവാദമായ മുഡ ഭൂമി തിരികെ നല്‍കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം.

2024 മാര്‍ച്ചില്‍ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഹുല്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന് ഭൂമി അനുവദിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. 

സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ആരോപിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അദ്ദേഹത്തിന്റെ മരുമകനും കലബുറഗി എംപിയുമായ രാധാകൃഷ്ണ, മകന്‍ രാഹുല്‍ ഖാര്‍ഗെ തുടങ്ങി നിരവധി ഖാര്‍ഗെ കുടുംബാംഗങ്ങള്‍ ട്രസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്.

Advertisment