New Update
/sathyam/media/media_files/q6tmIdVwGyW2ppWflJo3.jpg)
ബെംഗളുരു: കര്‍ണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അതീവ മന്ദഗതിയിലാണെന്ന് ലോറി ഉടമ മനാഫ്. പുലർച്ചെ ആറ് മണിക്ക് തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് തെറ്റാണ്.
Advertisment
പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോഗസ്ഥർ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് മനാഫ് പറഞ്ഞു.
തിരച്ചിൽ നടത്താനുള്ള ഏറ്റവും മികച്ച സമയമാണ്. ഈ ദിവസങ്ങളിൽ ഇത്രയും തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസമാണിന്ന്. രാവിലെ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഒരുപക്ഷേ അർജുനെ കണ്ടെത്താമായിരുന്നു.
ലോറിയിൽ നിന്ന് അഞ്ച്, ആറ് അടി മാത്രമെയുള്ളു. കേരളത്തിൽ നിന്നുള്ള ഇടപെടലിലാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നതെന്നും മനാഫ് പ്രതികരിച്ചു.