Advertisment

'വണ്ടിയുടെ ഉള്ളിലേക്ക് കയറാനുള്ള കരളുറപ്പ് ഉണ്ടായില്ല, ഗംഗാവലി പുഴയുടെ അരികില്‍ വണ്ടി കിടക്കുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. കള്ള അറ ഉണ്ടോ. കള്ള അറയില്‍ സ്വര്‍ണ്ണമാണോ ഡ്രഗ്‌സ് ആണോ കള്ളപ്പണം ആണോ എന്ന്'; മനാഫ്

ഇതിന്റെ ഉള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമെ അറിയൂ. അസാധ്യമായ കാര്യം സാധിക്കുകയെന്നത് ചില്ലറ മെനക്കേട് ആയിരുന്നില്ലെന്നും മനാഫ് .

New Update
manaf Untitledarjnn

ഷിരൂര്‍: ഗംഗാവലി പുഴയില്‍ സമാധിയായിടത്ത് നിന്നാണ് അര്‍ജുനെ തിരിച്ചെടുത്തതെന്ന് ലോറി ഉടമ മനാഫ്. ഇതൊരു ചരിത്രമാണ്. വണ്ടിയുടെ ഉള്ളിലേക്ക് കയറാനുള്ള കരളുറപ്പ് ഉണ്ടായില്ല.

Advertisment

ഗംഗാവലി പുഴയുടെ അരികില്‍ വണ്ടി കിടക്കുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. കള്ള അറ ഉണ്ടോ. കള്ള അറയില്‍ സ്വര്‍ണ്ണമാണോ ഡ്രഗ്സ് ആണോ കള്ളപ്പണം ആണാ എന്നെന്നും മനാഫ് പറഞ്ഞു.

വണ്ടിക്ക് അധികം പരിക്കുണ്ടാവില്ലെന്ന് പറഞ്ഞിരുന്നില്ലേ. അതുതന്നെയാണ് ഈ കാണുന്നത്. ബാറ്ററിയില്‍ നിന്നും ജിപിഎസ് വിട്ടുപോയതുകൊണ്ടാണ് സിഗ്‌നല്‍ കിട്ടാതിരുന്നത്. രണ്ട് ഫോണ്‍ വാഹനത്തില്‍ നിന്നും കിട്ടി. 

ഇതിന്റെ ഉള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമെ അറിയൂ. അസാധ്യമായ കാര്യം സാധിക്കുകയെന്നത് ചില്ലറ മെനക്കേട് ആയിരുന്നില്ലെന്നും മനാഫ് പറഞ്ഞു.

Advertisment