New Update
/sathyam/media/media_files/I5SgzCd4UsL0NYtZM6F9.jpg)
ബംഗളൂരു: കര്‍ണാടകയില്‍ പ്രതികളുമായി പോയ പോലീസ് വാഹനം അക്രമികള്‍ ആക്രമിച്ചു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.
Advertisment
വെള്ളിയാഴ്ച കര്‍ണാടകയിലെ ഗഡഗിലാണ് സംഭവം. പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ അക്രമികള്‍ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ അംജദ് അലിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അലിയുടെ സംഘം റെയില്‍വേ ബ്രിഡ്ജിന് സമീപം വാഹനം ആക്രമിക്കുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ എഎസ്‌ഐ ശിവശരണ ഗൗഡ, കോണ്‍സ്റ്റബിള്‍ മൈലാരപ്പ സോംപുര, ഹവല്‍ദാര്‍ മാരിഗൗഡ ഹോസമണി, കാര്‍ ഡ്രൈവര്‍ ശരണപ്പ തിമ്മനഗൗഡ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.