മൈസൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മുഡ അനുവദിച്ച 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ മുഡ കമ്മീഷണർ എ എൻ രഘുനന്ദൻ ഉത്തരവിറക്കി.
14 സൈറ്റുകൾ തിരിച്ചെടുക്കാൻ പാർവതി കമ്മീഷണറോട് അഭ്യർത്ഥിച്ചിരുന്നു. ചൊവ്വാഴ്ച മകൻ എം.എൽ.സി ഡോ. യതീന്ദ്ര മുഖേന പാർവതിയുടെ കത്ത് കമ്മീഷണർക്ക് ലഭിച്ചതോടെയാണ് സൈറ്റുകൾ തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്.
പാർവതിയുടെ പേരിലുള്ള ഭൂമി ഏറ്റെടുത്തതിന് പകരമായിട്ടായിരുന്നു 14 പ്ലോട്ടുകൾ അനുവദിച്ചത്.