New Update
/sathyam/media/media_files/e9xpyKa4YBqLubgukcz2.jpg)
ബെംഗളൂരു: മുഡ ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍. സിദ്ധരാമയ്യ നാളെ ഹൈക്കോടതിയെ സമീപിക്കും. കേസ് ഗൂഢാലോചനയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
Advertisment
സിദ്ധരാമയ്യയ്ക്ക് വേണ്ടി കോണ്‍ഗ്രസിലെ ഡല്‍ഹിയില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകരാവും കേസ് വാദിക്കുക.
കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.