New Update
/sathyam/media/media_files/PTz9B7LdN8lL3vUuqVsZ.jpg)
അങ്കോല: ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം ലഭിച്ചതായി നാവികസേന.
Advertisment
അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നു.
നാവികസേനയുടെ പ്രത്യേക സംഘം പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങൾ അടക്കം ഷിരൂരിൽ എത്തിച്ചായിരുന്നു നാവിക സേനയുടെ തിരച്ചിൽ.
ഗംഗാവാലി നദിയിൽ നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നാവിക സേന പുറത്തുവിട്ടു.