മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ പ്രതിബദ്ധതയോടു കൂടി ഹിന്ദുക്കളുടെ കഷ്ടപ്പാടുകളും പരിഹരിക്കണം: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും നേരെയുള്ള ആക്രമണം വേദന ഉണ്ടാക്കുന്നു.

New Update
Pawan Kalyan's call for action against Hindu violence

ഹൈദരാബാദ്:  കാനഡയിലെ ക്ഷേത്ര ആക്രമണത്തിന് പിന്നാലെ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍.

Advertisment

കാനഡയിലെ ബ്രാംപ്ടണില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ അടുത്തിടെ ഹിന്ദു ക്ഷേത്രത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ജനസേന പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ പവന്‍ കല്യാണ്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.

മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ അടിയന്തിരതയോടും പ്രതിബദ്ധതയോടും കൂടി ഹിന്ദുക്കളുടെ കഷ്ടപ്പാടുകള്‍ അംഗീകരിക്കാനും പരിഹരിക്കാനും നടപടി വേണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും നേരെയുള്ള ആക്രമണം വേദന ഉണ്ടാക്കുന്നു. അവിടെയുള്ള ഹിന്ദു സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ കനേഡിയന്‍ ഗവണ്‍മെന്റ് ഉടനടി നിര്‍ണായകമായ നടപടികള്‍ കൈക്കൊള്ളുമെന്നത് തന്റെ തീവ്രമായ പ്രതീക്ഷയാണെന്നും പവന്‍ കല്യാണ് എക്സില്‍ കുറിച്ചു.

Advertisment