കൊലക്കേസ് പ്രതിയായ നടന്‍ ദര്‍ശന് വിഐപി പരിഗണന നല്‍കിയ ബെംഗളൂരു ജയിലില്‍ നിന്ന് 15 മൊബൈല്‍ ഫോണുകളും കത്തികളും കണ്ടെത്തി

നാഗയെ പാര്‍പ്പിച്ച ബാരക്കുകളില്‍ മാത്രമായാണ് റെയ്ഡ് പരിമിതപ്പെടുത്തിയത് എന്നതാണ് വിവരം . 

New Update
darsan Untitledkar

ബംഗളൂരു: കൊലക്കേസ് പ്രതിയായ നടന്‍ ദര്‍ശന് വിഐപി പരിഗണന നല്‍കിയ ബെംഗളൂരു ജയിലില്‍ നിന്ന് 15 മൊബൈല്‍ ഫോണുകളും കത്തികളും കണ്ടെത്തി.

Advertisment

1.3 ലക്ഷം രൂപയുടെ സാംസങ് ഉപകരണം, ഏഴ് ഇലക്ട്രിക് സ്റ്റൗകള്‍, അഞ്ച് കത്തികള്‍, മൂന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, രണ്ട് പെന്‍ഡ്രൈവ്, 36,000 രൂപ , സിഗരറ്റ്, ബീഡി, തീപ്പെട്ടി എന്നിവ ഉള്‍പ്പെടെയാണ് പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. 

നടനും കൊലക്കേസ് പ്രതിയുമായ ദര്‍ശന്‍ തൂഗുദീപ ജയിലിനുള്ളില്‍ വില്‍സണ്‍ ഗാര്‍ഡന്‍ നാഗ എന്ന ഗുണ്ടാനേതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ദര്‍ശന് ജയിലില്‍ നല്‍കുന്ന മുന്‍ഗണനയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

സംഭവത്തെ തുടര്‍ന്ന് നിരവധി പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും നടന്‍ ദര്‍ശനെയും മറ്റ് സഹതടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

നാഗയെ പാര്‍പ്പിച്ച ബാരക്കുകളില്‍ മാത്രമായാണ് റെയ്ഡ് പരിമിതപ്പെടുത്തിയത് എന്നതാണ് വിവരം. 

റെയ്ഡില്‍ പവര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് 2 ഇലക്ട്രിക് സ്റ്റൗ, 11,800 രൂപ, 2 കത്തികള്‍, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.

കുളിമുറിയിലെ പൈപ്പുകളില്‍ 11 മൊബൈല്‍ ഫോണുകള്‍, 3 മൊബൈല്‍ ചാര്‍ജറുകള്‍, 2 ഇയര്‍ ബഡ്സ്, 5 ഇലക്ട്രിക് സ്റ്റൗ, 24,300 രൂപ, 3 കത്തികള്‍, 1 പെന്‍ഡ്രൈവ് എന്നിവ പ്ലാസ്റ്റിക് കവറുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

Advertisment