എംയുഡിഎ അനധികൃത ഭൂമി കൈമാറ്റം; അന്വേഷിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിക്കാൻ ഉത്തരവിട്ട് കർണാടക സർക്കാർ; ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം

കർണാടക ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പിഎൻ ദേശായിയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

New Update
Karnataka secretariat

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എംയുഡിഎ) അനധികൃതമായി ഭൂമി പതിച്ചുനൽകിയ കേസ് അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു.

Advertisment

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിന് എതിരെയുള്ള എംയുഡിഎ അനധികൃതമായി ഭൂമി പതിച്ചുനൽകിയ കേസ് വലിയ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ തമ്മില്‍ വലിയ പോരാട്ടമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഈ വിഷയം ആയുധമാക്കാന്‍ ഒരുങ്ങി ഇരിക്കുകയായിരുന്നു ബിജെപി-ജെഡി (എസ്). അതിനിടയിലാണ് എംയുഡിഎ നിയമവിരുദ്ധ കേസ് അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ റിട്ടയേർഡ് ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിച്ച് ഉത്തരവിറക്കിയത്.

കർണാടക ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പിഎൻ ദേശായിയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണം പൂർത്തിയാക്കുന്നതിനായി കമ്മിഷൻ ആവശ്യപ്പെടുന്ന എല്ലാ ഫയലുകളും രേഖകളും കമ്മിഷന് നൽകാൻ നഗരവികസന വകുപ്പിനും മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയ്ക്കും സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥരോട് അന്വേഷണ സമയത്ത് ഹാജരാകാനും അന്വേഷണ കമ്മിഷനുമായി പൂർണമായി സഹകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

Advertisment