/sathyam/media/media_files/2024/11/11/jMhtMZuQsFNRhoDRgYDj.jpg)
ബംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ഭൂവുടമയ്ക്കും പ്രാദേശിക ബിജെപി പ്രവര്‍ത്തകനുമെതിരെ പോലീസില്‍ പരാതി നല്‍കി യുവതി. തന്റെ 12 വയസ്സുള്ള മകളെ ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് പരാതി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന രമേശ് തന്റെ അഭാവത്തില്‍ തന്റെ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. യുവതി രമേശിനോട് കാര്യം തിരക്കിയപ്പോള്‍ പ്രതി പരാതിക്കാരിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി.
രമേഷ് അക്രമാസക്തനാകുകയും കൂട്ടാളികളുമായി ചേര്‍ന്ന് തന്റെ ബിസിനസ്സ് പങ്കാളിയെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായും യുവതി ആരോപിച്ചു. രമേശിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
ലൈംഗിക പീഡനം, ആക്രമണം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.