New Update
/sathyam/media/media_files/l6GFV8Sc32iiuJmAYClP.jpg)
ബംഗളൂരു: പീഡനക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി കോടതി തള്ളി. ഈ മാസം 10 വരെ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു.
Advertisment
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡി വീണ്ടും നീട്ടിയത്. പീഡനക്കേസിനെ തുടർന്ന് ജർമ്മനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രജ്വലിനെ കഴിഞ്ഞ മാസം 31 ന് ബംഗളൂരുവിൽവച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.