ലൈംഗികാതിക്രമക്കേസ്‌; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; പ്രജ്വലിനെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു

വീഡിയോ പ്രചരിപ്പിച്ചതിന് പ്രജ്വാലിനൊപ്പം ഹാസനില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡയ്ക്കും മറ്റ് രണ്ട് പേര്‍ത്തുമെതിരെയും കേസെടുത്തിട്ടുണ്ട്.

New Update
Prajwal Revanna

ബംഗളൂരു: ബലാത്സംഗക്കേസില്‍ മെയ് 31 ന് ബംഗളൂരുവില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നാലാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു.

Advertisment

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലൈംഗികാതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ കേസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വല്‍ ഇരകളുമായുള്ള വീഡിയോ കോള്‍ റെക്കോഡ് ചെയ്ത് മറ്റുള്ളവരുമായി പങ്കുവെച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്.

വീഡിയോ പ്രചരിപ്പിച്ചതിന് പ്രജ്വാലിനൊപ്പം ഹാസനില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡയ്ക്കും മറ്റ് രണ്ട് പേര്‍ത്തുമെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എബിഡി, 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 66 ഇ എന്നിവ പ്രകാരമാണ് രേവണ്ണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതെസമയം പ്രജ്വല്‍ രേവണ്ണയെ ജൂലൈ 8 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. 

Advertisment