Advertisment

കര്‍ണാടക ബിജെപി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

എല്ലാ പൊതുപ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പിന് ബിജെപി 40 ശതമാനം കമ്മീഷന്‍ ഈടാക്കിയെന്ന് ആരോപിച്ച കോണ്‍ഗ്രസ്, പരസ്യത്തില്‍ മുന്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ട് 'അഴിമതി നിരക്ക് കാര്‍ഡും' പുറത്തിറക്കിയിരുന്നു.

New Update
rahul Untitled4df54.jpg

ബംഗളൂരു: മുഖ്യധാരാ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയതിന്റെ പേരില്‍ ബിജെപി കര്‍ണാടക ഘടകം നല്‍കിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് ബെംഗളൂരു കോടതി.

Advertisment

കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യത്തില്‍ 2019-2023 ഭരണകാലത്ത് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വലിയ തോതിലുള്ള അഴിമതിയില്‍ ഏര്‍പ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എല്ലാ പൊതുപ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പിന് ബിജെപി 40 ശതമാനം കമ്മീഷന്‍ ഈടാക്കിയെന്ന് ആരോപിച്ച കോണ്‍ഗ്രസ്, പരസ്യത്തില്‍ മുന്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ട് 'അഴിമതി നിരക്ക് കാര്‍ഡും' പുറത്തിറക്കിയിരുന്നു.

ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ തെറ്റായ പരസ്യം നല്‍കിയെന്ന് ആരോപിച്ച് ബിജെപി എംഎല്‍സിയും ജനറല്‍ സെക്രട്ടറിയുമായ കേശവ പ്രസാദാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Advertisment