Advertisment

ബലാത്സംഗക്കേസ് പ്രതി പ്രജ്വല് രേവണ്ണയെ ജൂണ്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കേസ് പുറത്തുവന്നതോടെ പ്രജ്വല്‍ ഏപ്രിലില്‍ രാജ്യം വിട്ട് ജര്‍മ്മനിയിലേക്ക് പോയിരുന്നു. എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലും ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Prajwal Revanna

ഡല്‍ഹി: ബലാത്സംഗ, പീഡനക്കേസുകളില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ജനതാദള്‍ (സെക്കുലര്‍) നേതാവ് പ്രജ്വല് രേവണ്ണയെ ജൂണ്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കര്‍ണാടക കോടതി.

Advertisment

തിങ്കളാഴ്ച രാവിലെ സ്‌പോട്ട് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിനാല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല.

കേസ് പുറത്തുവന്നതോടെ പ്രജ്വല്‍ ഏപ്രിലില്‍ രാജ്യം വിട്ട് ജര്‍മ്മനിയിലേക്ക് പോയിരുന്നു. എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലും ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മെയ് 31 ന് ബെംഗളൂരുവിലേക്ക് മടങ്ങിയ ഇയാളെ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് ജൂണ്‍ 6 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

Advertisment