രഞ്ജിത് ഇസ്രയേലിക്ക് മർദ്ദനം; നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയായിരുന്നു, ഇതിനിടയിലാണ് പൊലീസ് വന്നതെന്ന് ലോറി ഉടമ

'ലോറി എവിടെയെന്ന് ഏകദേശധാരണയായപ്പോള്‍ ക്രെഡിറ്റെടുക്കാനായിരിക്കും അവരുടെ ശ്രമം. അര മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടറുടെ അടുത്ത് പോയി രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കി അനുമതി വാങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.'

New Update
renjithUntitledan

ബംഗളൂരു:  മലയാളി രക്ഷാ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി. ദൗത്യത്തിന് സൈന്യമുണ്ടെന്നും കേരളത്തില്‍ നിന്ന് വന്ന രക്ഷാപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയാണ് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.

Advertisment

നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് വന്നതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നും രഞ്ജിത് ഇസ്രയേലിയെ മര്‍ദ്ദിച്ചെന്നും മനാഫ് പറഞ്ഞു.

'ലോറി എവിടെയെന്ന് ഏകദേശധാരണയായപ്പോള്‍ ക്രെഡിറ്റെടുക്കാനായിരിക്കും അവരുടെ ശ്രമം. അര മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടറുടെ അടുത്ത് പോയി രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കി അനുമതി വാങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.'

ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നതിന്റെ തൊട്ടടുത്ത് നിന്നാണ് തങ്ങളുടെ ടാങ്കര്‍ എടുത്ത് മാറ്റിയതെന്ന് അപകടത്തിന്റെ ദൃക്സാക്ഷി അഭിലാഷ് പറഞ്ഞു. മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചിലുണ്ടായത്.

തങ്ങളുടെ ലോറി മാറ്റിയ ശേഷമാണ് മൂന്നാമതായി വലിയ ശക്തിയില്‍ മണ്ണിടിഞ്ഞത്. ആര്‍മി ലൊക്കേറ്റ് ചെയ്ത ഭാഗത്ത് തന്നെ ലോറിയുണ്ടാകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.

Advertisment