New Update
/sathyam/media/media_files/tkhymBLUx7UgRgRidDdU.jpg)
ബംഗളൂരു: രേണുകസ്വാമി വധക്കേസില്‍ പ്രതിയായ നടന്‍ ദര്‍ശനും കൂട്ടാളികള്‍ക്കും ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
Advertisment
സംഭവത്തിന് ദൃക്സാക്ഷികളും ശക്തമായ ശാസ്ത്രീയവും സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ തെളിവുകളുമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികള്‍ ചെയ്ത ഹീനമായ കുറ്റത്തിന് ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാമെന്നും അതിനാല്‍ അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പി.പ്രസന്നകുമാര്‍ കോടതിയില്‍ വാദിച്ചു.
ദര്‍ശന്റെ സുഹഡത്ത് പവിത്ര ഗൗഡയുടെയും മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും കോടതിയില്‍ വാദം തുടര്‍ന്നു.
പ്രതികളായ പവിത്ര ഗൗഡ, നടന്‍ ദര്‍ശന്‍, രവിശങ്കര്‍, ദീപക് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിശദമായ വാദമാണ് കോടതിയില്‍ നടന്നത്.