/sathyam/media/media_files/OAkFScF3YPgNqfY0b5iO.jpg)
ബംഗളൂരു: രേണുകസ്വാമി വധക്കേസില്‍ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെയും മറ്റ് മൂന്ന് പ്രതികളുടെയും പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. വ്യാഴാഴ്ച ബംഗളൂരു കോടതി പ്രതികളുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് നീട്ടിയിരുന്നു.
ദര്‍ശന്റെ അടുത്ത സുഹൃത്തും പങ്കാളിയുമായ നടി പവിത്ര ഗൗഡയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് രേണുകസ്വാമി (33) കൊല്ലപ്പെട്ടത്. പ്രതികളായ ദര്‍ശന്‍, വിനയ്, പ്രദോഷ്, ധനരാജ്, എന്നിവരെ പൊലീസ് ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
വിശദമായ അന്വേഷണം തുടരുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമായി പ്രതികളുടെ കസ്റ്റഡി രണ്ടുദിവസത്തേക്ക് നീട്ടാന്‍ പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാല്‍, ഇവര്‍ക്ക് കാലാവധി നീട്ടിനല്‍കുമോയെന്ന് വ്യക്തമല്ല.
നാല് പ്രതികളെയും കോടതി ഇന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടേക്കുമെന്നാണ് സൂചന. ജുഡീഷ്യല്‍ കസ്റ്റഡി ഉത്തരവായാല്‍ നടന്‍ ദര്‍ശനെ പരപ്പന അഗ്രഹാര ജയിലിലേക്ക് അയക്കും.
ദര്‍ശനെ ഇന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടാല്‍ ഇത് രണ്ടാം തവണയാണ് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നത്. നേരത്തെ 2011ല്‍ ഭാര്യയെ ആക്രമിച്ചതിനെ തുടര്‍ന്ന് ദര്‍ശന്‍ 28 ദിവസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.