New Update
/sathyam/media/media_files/hN9CGmL8TRqcXi0UajSL.jpg)
ഷിരൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഷിരൂരിലെത്തി. കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് പങ്കെടുക്കും.
Advertisment
മൂന്ന് മണിക്കാണ് യോഗം. യോഗത്തില്‍ തുടര്‍ദൗത്യ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഗംഗാവാലി നദിയില്‍ നിന്ന് ഒരു സിഗ്‌നല്‍ കൂടി ലഭിച്ചു. മണ്‍തിട്ട രൂപപ്പെട്ട പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. പരിസരവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്.