ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ ടെമ്പോ ട്രാവലറിന് പിന്നില്‍ ലോറിയിടിച്ചു; കര്‍ണാടകയില്‍ 13 മരണം

ഗുണ്ടനഹള്ളി ക്രോസിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. സവദത്തിയിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

New Update
acc Untitledye

ബെംഗളൂരു: കര്‍ണാടകയിൽ തീര്‍ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിന് പിന്നില്‍ ലോറിയിടിച്ച് 13 മരണം.

Advertisment

ഗുണ്ടനഹള്ളി ക്രോസിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. സവദത്തിയിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ശിവമോഗ സ്വദേശികളാണ് മരണപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

Advertisment