ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ റോഡ് ഉടൻ തുറക്കില്ലെന്ന് പൊലീസ്. മേഖലയിൽ തുടരുന്ന മഴയിൽ കുന്നിൻ മുകളിൽ നിന്ന് ഇപ്പോഴും വെള്ളം കുത്തിയൊലിച്ചെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മേഖലയിൽ മണ്ണിടിയുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് നടപടി. അതേസമയം തൃശൂരിൽ നിന്നെത്തിച്ച ഡ്രഡ്‌ജർ ഗംഗാവലി പുഴയിൽ ഉപയോഗിക്കുന്നതിന് വെല്ലുവിളികളുണ്ടെന്നും സൂചന.
പുഴയിലെ അടിയൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഡ്രഡ്‌ജർ ഉപയോഗിക്കിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഒഴുക്ക് നാല് നോട്‌സ് കടന്നാൽ ഡ്രഡ്‌ജർ ഉപയോഗം അസാധ്യമെന്നാണ് ലഭിക്കുന്ന വിവരം.