കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ മാതാവ് സരോജ സഞ്ജീവ് അന്തരിച്ചു

New Update
G

ബാംഗ്ലൂർ: കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Advertisment

ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.

മാതൃദിനത്തിലും ജന്മദിനത്തിലും എല്ലാം അമ്മയ്ക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ കിച്ച സുധീപ് പോസ്റ്റ് പങ്കുവെയ്ക്കാറുണ്ടായിരുന്നു. അമ്മക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment