മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; കര്‍ണാടക ഹൈക്കോടതിയില്‍ ഹർജി നൽകി എക്‌സാലോജിക്; എതിര്‍കക്ഷികള്‍ കേന്ദ്രസര്‍ക്കാരും എസ്എഫ്‌ഐഒ ഡയറക്ടറും

New Update
B

ബംഗലൂരു: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  

Advertisment

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഇന്നു രാവിലെയാണ് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍.

എക്‌സാലോജിക് കമ്പനി ബംഗലൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്‌സാലോജികിന് പണം നല്‍കിയ കരിമണല്‍ കര്‍ത്തയുടെ സിഎംആര്‍എല്ലിലും, കേസില്‍ ഉള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധന നടത്തിയിരുന്നു.

Advertisment