ഷിരൂരില്‍ തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതെന്ന് സംശയം, ഫോറന്‍സിക് പരിശോധന നടത്തും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 3 പേർക്കായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയോരത്ത് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതെന്ന് സംശയം

New Update
shirur bone

 ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 3 പേർക്കായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയോരത്ത് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതെന്ന് സംശയം. പരിശോധനകൾക്കായി അസ്ഥി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

Advertisment

അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. ഇതിനു ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും എംഎല്‍എ വ്യക്തമാക്കി.

Advertisment