ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
/sathyam/media/media_files/2024/11/20/brMb0mcfcs3GNAA1ePga.jpg)
ബെംഗളൂരു: ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തു മരിച്ചു. ബെംഗളൂരു ഡോ. രാജ്കുമാർ റോഡ് നവരംഗ് ബാർ ജംക്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൈകീട്ടോടെയാണ് സംഭവം.
Advertisment
അപകടത്തിൽ ഷോറൂം ജീവനക്കാരിയും കാഷ്യറുമായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്. തീപ്പിടിത്തത്തിൽ 45 ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഷോറൂമിനുള്ളിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.