/sathyam/media/media_files/2024/11/05/teK9jmIOBFytBBwF3DGo.jpg)
ബംഗളൂരു: കര്‍ണാടകയില്‍ വഖഫ് നിയമഭേദഗതി പ്രതീക്ഷിച്ച് വഖഫ് ബോര്‍ഡിന് അവകാശപ്പെട്ട ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനത്ത് തിടുക്കത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവും കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ആര്‍ അശോക രംഗത്ത്.
ജെപിസി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വഖഫ് ബോര്‍ഡിലേക്കുള്ള എല്ലാ രജിസ്‌ട്രേഷനുകളും ഉടന്‍ നിര്‍ത്താന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അമിത്ഷായ്ക്കും ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചെയര്‍പേഴ്സണും കത്തയച്ചു.
ഭൂമിയുടെ അന്യായമായ അവകാശവാദങ്ങള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നത് കര്‍ണാടകയിലെ ആയിരക്കണക്കിന് കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ന്യായമായതും പൂര്‍വ്വികവുമായ സ്വത്തവകാശം നഷ്ടപ്പെടുത്തുമെന്നും കത്തില്‍ പറയുന്നു.
വിജയപുര ജില്ലയിലെ 15,000 ഏക്കര്‍ ഭൂമിയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചതോടെയാണ് വിഷയം പുറത്തുവന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു.
c