New Update
/sathyam/media/media_files/XGgwN2sN1LPK41eoOgz7.jpg)
ബംഗളൂരു: ജെഡിഎസ് പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കര്‍ണാടക എംഎല്‍സി സൂരജ് രേവണ്ണയെ ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്കും മാനസിക പരിശോധനയ്ക്കും വിധേയനാക്കുമെന്ന് റിപ്പോര്‍ട്ട് .
Advertisment
സൂരജിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ യുവാവ് ഇതിനകം 15 മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയയായിരുന്നു.
സൂരജിന് എട്ട് വ്യത്യസ്ത പരിശോധനകള്‍ നടത്തും. ഇയാളുടെ ലൈംഗികശേഷി പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തും. ഇയാളുടെ മുടിയുടെ സാമ്പിളുകളും ശേഖരിക്കും.
സൂരജ് രേവണ്ണയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജൂലൈ 1 വരെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.