തെലങ്കാനയിലെ 54 കാരനായ വ്യവസായിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കര്‍ണാടകയില്‍ കണ്ടെത്തി: കൊലപാതകത്തിന് ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍: 29 കാരിയായ യുവതി 54കാരനെ വിവാഹം കഴിച്ചത് സാമ്പത്തിക നേട്ടത്തിനെന്ന് പൊലീസ്

രമേശിന്റെ സ്വത്തും സമ്പത്തും തട്ടിയെടുക്കാന്‍ മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമായിരുന്നു.

New Update
Telangana businessman's burnt body found in Karnataka

തെലങ്കാന:  തെലങ്കാനയില്‍ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഒക്ടോബര്‍ 8 ന് കുടക് ജില്ലയിലെ സുണ്ടിക്കൊപ്പ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ് നടന്നത്.

തെലങ്കാന സ്വദേശിനിയായ 29 കാരിയായ നിഹാരികയാണ് 54 കാരനായ രമേശിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിനായി വിവാഹം കഴിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ നിഹാരിക കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

രമേശിനെ വിവാഹം കഴിച്ച ശേഷം നിഹാരിക വെറ്ററിനറി ഡോക്ടറായ നിഖിലുമായി ബന്ധത്തിലേര്‍പ്പെട്ടിരുന്നു. രമേശിനെ കൊല്ലാന്‍ നിഖിലും മറ്റൊരു കൂട്ടാളിയായ ഹരിയാനയില്‍ നിന്നുള്ള അങ്കുറുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തി.

രമേശിന്റെ സ്വത്തും സമ്പത്തും തട്ടിയെടുക്കാന്‍ മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമായിരുന്നു.

സുണ്ടിക്കൊപ്പയ്ക്ക് സമീപത്തെ തേയിലത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. 

Advertisment