Advertisment

ബംഗളൂരു റേവ് പാര്‍ട്ടി: നടി ഹേമ ഉള്‍പ്പെടെ എട്ട് പേര്‍ക്കും രണ്ടാം നോട്ടീസ് നല്‍കി ക്രൈം ബ്രാഞ്ച്

മെയ് 19-നും 20-നും ഇടയ്ക്ക് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിലാണ് റേവ് പാര്‍ട്ടി നടന്നത്. ഇവിടെ നിന്നും ക്രൈംബ്രാഞ്ച് സംഘം 17 എംഡിഎംഎ ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.

New Update
Bengaluru rave bust

ബംഗളൂരു:  റേവ് പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ തെലുങ്ക് നടി ഹേമയ്ക്കും മറ്റ് ഏഴ് പേര്‍ക്കും ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബെംഗളൂരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) രണ്ടാം നോട്ടീസ് നല്‍കി.

Advertisment

മെയ് 19-നും 20-നും ഇടയ്ക്ക് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിലാണ് റേവ് പാര്‍ട്ടി നടന്നത്. ഇവിടെ നിന്നും ക്രൈംബ്രാഞ്ച് സംഘം 17 എംഡിഎംഎ ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.

നേരത്തെ അന്വേഷണത്തിനായി സിസിബി ഹേമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അസുഖം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയും അധിക സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നു.

താനും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും ഇത് ഒരു ജന്മദിന പാര്‍ട്ടിയാണെന്നാണ് കരുതിയിരുന്നതെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും മെയ് 22 ന് ഒരു വീഡിയോ സന്ദേശത്തില്‍ തെലുങ്ക് നടന്‍ ആഷി റോയ് പറഞ്ഞിരുന്നു.

Advertisment