/sathyam/media/media_files/WA2t4rg3MMDQnr5N8fla.jpg)
ബംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴയില്‍ നിറഞ്ഞ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു. ആയിരക്കണക്കിന് ക്യുസെക്സ് വെള്ളമാണ് താഴേക്ക് ഒഴുകിയത്.
ഇതേത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തെലങ്കാനയിലെയും ആന്ധ്രയിലെയും റിസര്‍വോയറുകളില്‍ അപകടത്തിന്റെ ആഘാതം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയില്‍ അടുത്തിടെ കനത്ത മഴ ലഭിച്ചിരുന്നു. കര്‍ണാടക മൊത്തത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് തീരദേശ, വടക്കന്‍ കര്‍ണാടക ജില്ലകളില്‍ അസാധാരണമായ മഴ രേഖപ്പെടുത്തിയിരുന്നു.
കൃഷ്ണ, തുംഗഭദ്ര, കബനി, കാവേരി, അര്‍ക്കാവതി തുടങ്ങി നദികളെല്ലാം കരകവിഞ്ഞു. അതത് നദികളില്‍ നിര്‍മിച്ച ജലസംഭരണികള്‍ പരമാവധി ജലനിരപ്പിലെത്തി.
തുംഗഭദ്രയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് കൊപ്പള താലൂക്കിലെ മുനീറാബാദില്‍ നദിയില്‍ നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി നിറഞ്ഞു. പരമാവധി നിലയിലെത്തി.
ഗേറ്റ് പൊട്ടിയതിനെ തുടര്‍ന്ന് 35,000 ക്യുസെക്സ് വെള്ളമാണ് സംഭരണിയിലേക്ക് ഒഴുകിയെത്തിയത്. പ്രളയത്തെ തുടര്‍ന്ന് തുംഗഭദ്ര നദിയുടെ വൃഷ്ടിപ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.