കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ അക്രമം: 46 പേര്‍ അറസ്റ്റില്‍

കടകളും വാഹനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍

New Update
Mandya

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ അക്രമാസക്തമായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Advertisment

ബുധനാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ മറ്റ് മതവിഭാഗങ്ങള്‍ കല്ലേറ് നടത്തിയെന്നാരോപിച്ചാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് സെപ്റ്റംബര്‍ 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കടകളും വാഹനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Advertisment